ഒരു തലേക്കെട്ട് മതി രണ്ട് ദിവസം കൊണ്ട് കുല പഴുക്കാൻ.. ആദ്യം പകുതി പിന്നെ പകുതി പഴുക്കുന്ന രീതി.!! | How to start a banana Farm

കൃഷി ചെയ്യുന്ന എല്ലാവരുടെയും പ്രശ്നമാണ് വാഴപ്പഴം പെട്ടന്ന് പഴുത്തു പോകുന്നത്. വാഴക്കുല ഒന്നുമുറിച്ചു വെച്ചാൽ പെട്ടെന്നുതന്നെ അത് മുഴുവനായി പഴുത്തു പോകും. അങ്ങനെ പഴുതിട്ട് നമുക്ക് പ്രയോജനം ഒന്നുമില്ല. പൂർണമായും പഴങ്ങൾ ഉപയോഗിക്കാനാവാതെ ചീഞ്ഞു പോകുന്ന സ്ഥിതി ഉണ്ടാകും. ഇതിൽ നിന്ന് ഒരു നല്ല

മാർഗമാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്. വാഴക്കുല വെട്ടി വെച്ചാൽ ആദ്യ സമയം പകുതിയും പിന്നീട് ബാക്കി പകുതിയും പഴുക്കുന്ന രീതിയാണ് ഇവിടെ പറയുന്നത്. ഇതിനു നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം മതിയാകും എന്നതാണ് ഏറ്റവും വലിയ കാര്യം. ഇതിനായി കുറച്ച് വെളുത്തുള്ളിയോ, ചെറിയുള്ളിയോ ചതച്ചെടുക്കുക. അതിനുശേഷം വാഴക്കുലയുടെ തണ്ട് നെടുകെ കീറി,

അതിനുള്ളിലേക്ക് ചതച്ചു വച്ചിരിക്കുന്ന വെളുത്തുള്ളി ഇറക്കിവെക്കുക. ഒരുവാഴയുടെ നൂൽ ഉപയോഗിച്ച് ഇത് നന്നായി മുറുക്കി കെട്ടുക. അതിനുശേഷം ഒരു പ്ലാസ്റ്റിക് ചാക്കിലേക്ക് ഈ വാഴക്കുല പൂർണമായും ഇറക്കിവെക്കുക. ഒരു കയറോ ചാക്ക് നൂലോ ഉപയോഗിച്ച് ചാക്ക് നന്നായി കെട്ടുക. ഇതിനുശേഷം ഈ പ്ലാസ്റ്റിക് ചാക്ക് ഇളം വെയിലത്തു വെയ്ക്കുക.

ചാക്കിലെ ഒരു ഭാഗത്തേക്ക് മാത്രം സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ വേണം ഇത് വയ്ക്കാൻ. സൂര്യപ്രകാശം അധികം ലഭിക്കുന്നില്ലെങ്കിൽ പഴങ്ങൾക്ക് ഒരു കേടുപാടും സംഭവിക്കില്ല. മറിച്ച് പഴുക്കാൻ കുറച്ചു ദിവസങ്ങൾ കൂടി വേണ്ടിവരും എന്ന് മാത്രമേ ഉള്ളൂ. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : MALANAD WIBES