ഞാൻ ഒരിക്കലും ഒരു മികച്ച നടനാണെന്ന് വിശ്വസിക്കുന്നില്ല.. അവാർഡ് നിശയിൽ തിളങ്ങി ജയസൂര്യ; ഭർത്താവിനെ ഓർത്ത് അഭിമാനം എന്ന് സരിതയും.!!

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ജയസൂര്യ. നായകനായി വന്ന ആദ്യചിത്രത്തിൽ തന്നെ വ്യത്യസ്ത കഥാപാത്രമായി അഭിനയിച്ച് മലയാള സിനിമയിൽ ചുവടുറപ്പിച്ച താരം പിന്നീട് അങ്ങോട്ട് ആരാധകരുടെ പ്രിയ താരമായി മാറുകയായിരുന്നു. അഭിനത്തിന് ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമായ താരം ആരാധകരുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ

മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരമാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. അവാർഡ് നിശയിൽ ഭാര്യ സരിതയ്ക്കും മക്കൾക്കുമൊപ്പം ഉള്ള ചിത്രമാണ് താരം ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്. ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറീട്ടുണ്ട്. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.

ചുവപ്പും കറുപ്പും നിറത്തിലുള്ള കോമ്പിനേഷൻ ഷർട്ടിൽ ആണ് താരം അവാർഡ് നിശയിൽ എത്തിയത്. ഫാഷൻ ഡിസൈനറായ ഭാര്യ സരിതയുടെതാണ് ഡിസൈൻ. അവാർഡ് ലഭിച്ചത് ഭർത്താവിന് ആശംസകൾ നേരുന്നതിനോടൊപ്പം തന്നെ സന്തോഷവുമുണ്ട് അതിലുപരി ജയസൂര്യ ഓർത്ത് അഭിമാനിക്കുന്നു എന്നാണ് സരിത തന്നെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ അടിക്കുറിപ്പായി ചേർത്തത്. നിരവധി പേരാണ് താരദമ്പതികൾ

ആശംസകൾ രംഗത്തെത്തിയിട്ടുള്ളത്. വെള്ളം എന്ന ചിത്രം ജയസൂര്യ നൽകിയത് മറ്റൊരു കഥാപാത്രത്തെയാണ്. തികച്ചും വ്യത്യസ്തമായ രീതിയിൽ ഒരു മുഴുനീള കുടിയൻ കഥാപാത്രം ആയിട്ടാണ് ജയസൂര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഈശോ, മേരി ആവാസ് സുനോ, ലോൺ ലൂതർ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളും ജയസൂര്യയുടേതായി അണിയറയിൽ പുരോഗമിക്കുന്നുണ്ട്.

Comments are closed.