ഒരു പിടി കടല പിണ്ണാക്ക് മാത്രം മതി ഇരട്ടി ഗുണമുള്ള 100 ലിറ്റർ വളം ഒരുക്കാൻ.. കിടിലൻ കടല പിണ്ണാക്ക് വളം.!! | Kadalai Punnakku Fertilizer

Kadalai Punnakku Fertilizer Malayalam : സാധാരണഗതിയിൽ കടലപ്പിണ്ണാക്ക് പുളിച്ചാൽ ഉണ്ടാകുന്ന ദുർഗന്ധം ഒട്ടുംതന്നെ ഇല്ലാതെ രണ്ടു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ ആകുന്ന പത്തിരട്ടി ഗുണത്തോടുകൂടിയ കൂടിയ ഒരു കിടിലൻ വളം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ദിവസവും ഈ ലായനി ഇളക്കി സൂക്ഷിക്കുകയാണെങ്കിൽ രണ്ടു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാനാകും എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. നമ്മുടെ എല്ലാവരുടെയും കൃഷിയിടങ്ങളിൽ

ജൈവ വളത്തിനായി കടലപ്പിണ്ണാക്ക് ഉപയോഗിക്കാറുണ്ട്. രണ്ടു പിടി കടലപ്പിണ്ണാക്ക് ഉപയോഗിച്ചുകൊണ്ട് ഏകദേശം നൂറു ലിറ്റർ വളം ഉണ്ടാക്കാം. ചെടികളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും കീടബാധകൾ ഒഴിവാക്കി ചെടികൾ തഴച്ചു വളരാൻ ആയി ഈ ലായനി സഹായിക്കുന്നതാണ്. 200 ഗ്രാം കടലപ്പിണ്ണാക്ക് ഒരു ബക്കറ്റിൽ ഇട്ടതിനു ശേഷം ഒരു ലിറ്റർ വെള്ളം ഒഴിക്കുക 5 മുതൽ 10 മിനിറ്റ് വരെ

Kadalai Punnakku Fertilizer

മാറ്റിവെച്ച് കുതിർത്തെടുക്കുക. നന്നായിട്ട് ചീകിയെടുത്ത ഒരു 50 ഗ്രാം ശർക്കര കൂടി ഇട്ടു കൊടുക്കുക. വളത്തിന് ഗുണമേന്മ വർധിപ്പിക്കാനും അതോടൊപ്പം തന്നെ ദുർഗന്ധം ഇല്ലാതാക്കാനും ശർക്കര സഹായിക്കുന്നു. നല്ലപോലെ ഇളക്കിയതിനുശേഷം നാല് ലിറ്റർ വെള്ളം കൂടി ഒഴിച്ച് ഏകദേശം അഞ്ചു ദിവസമെങ്കിലും പുളിപ്പിക്കാൻ ആയി മാറ്റി വയ്ക്കുക.

കോട്ടൺ തുണി കൊണ്ട് ബക്കറ്റിന് മുകൾവശം നല്ലപോലെ കെട്ടണം. ദിവസവും നല്ലപോലെ ഇളക്കി കൊടുക്കുവാൻ ശ്രദ്ധിക്കണം. ചെടികളുടെ ഇലകളിലും തണ്ടുകളിലും നല്ലപോലെ സ്പ്രേ ചെയ്തു കൊടുക്കുക. Kadalai punnakku fertilizer. Video credit : Kitchen Mystery

Rate this post