കരിയില ഇനി ആരും കത്തിച്ചു കളയരുതേ.. ചിലവില്ലാതെ കരിയില കൊണ്ട് അടിപൊളി വളം ഉണ്ടാക്കാം.!! | Kariyila compost making

Kariyila compost making Malayalam : നമ്മുടെ വീടുകളിലെ തൊടികളിൽ നമ്മൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ചപ്പു ചവറുകൾ. മഴക്കാലം ആകുമ്പോഴേക്കും ഇവയെല്ലാം ചീഞ്ഞളിഞ്ഞ് കൊതുകുശല്യം രൂക്ഷവും ആവാറുണ്ട്. ഈ ചപ്പുചവറുകളും കരിയിലകളും എങ്ങനെ ചിലവ് കുറഞ്ഞ രീതിയിൽ കരിയില കമ്പോസ്റ്റ് ആക്കി മാറ്റിയെടുക്കാം എന്നുതിനെ കുറിച്ച് മൂന്നു വ്യത്യസ്തമായ രീതിയെപ്പറ്റി അറിയാം. സാധാരണയായി കരിയിലകൾ വൃക്ഷങ്ങൾക്കും ചെടികൾക്കും പോത ഇട്ടു

കൊടുക്കാനായി ആണ് ഉപയോഗിക്കാറുള്ളത്. ഉണങ്ങിയ കരിയിലകൾ ഒരു ചാക്ക് ഉള്ളിലേക്ക് ഒരു ലെയറായി അടിയിൽ നിറച്ചതിനു ശേഷം അതിനു മുകളിലേക്ക് കുറച്ച് ചാണകവെള്ളം തളിച്ചു കൊടുക്കുക. നേർപ്പിക്കാതെ നല്ല കട്ടിയുള്ള ചാണകം ആയി രിക്കണം ഒഴിച്ച് കൊടുക്കേണ്ടത്. രണ്ടുമൂന്നു പ്രാവശ്യം ഇതുപോലെ ഓരോ ലെയറുകൾ ആയി കരിയില ഇട്ടു കൊടുക്കുകയും അതിനു മുകളിലായി ചാണക വെള്ളം

ഒഴിച്ചു കൊടുത്തു കൊണ്ടിരിക്കുകയും ചെയ്യുക. ശേഷം ഇത് നല്ല ഒരു കയറുകൊണ്ട് നല്ലതുപോലെ കെട്ടി വെക്കുക. അടുത്തതായി വള കടകളിൽ നിന്നും ലഭ്യമാകുന്ന യൂറിയ ഉപയോഗിച്ച് എങ്ങനെ കരിയില കമ്പോസ്റ്റ് നിർമ്മിക്കാം എന്നതിനെക്കുറിച്ച് നോക്കാം. നേരത്തെ ചെയ്തതു പോലെ കരിയില ഒരു ചാക്കിലേക്ക് ഒരു ലെയറായി ഇട്ടതിനുശേഷം ഒരുപിടി യൂറിയ ഇതിനു മുകളിലായി വിതറി കൊടുക്കുക.

കൂടാതെ ഇതിനു മുകളിലായി കുറച്ച് വെള്ളവും വിതറി കൊടുക്കുക. യൂറിയ കരിയിലെ വിഘടിപ്പിച്ച് വളമാക്കി മാറ്റുന്നതാണ്. കരിയില കമ്പോസ്റ്റ് മൂന്നാമത്തെ രീതിയും അത് ഉപയോഗിക്കേണ്ട വിധവും വീഡിയോയിൽ ഉണ്ട്. Kariyila compost making. Video credit : URBAN ROOTS

Rate this post