ഈ ചെടിയുടെ പേര് അറിയാമോ.? ഇങ്ങനെ ഒരു ചെടി കണ്ടിട്ടുള്ളവർ ഇതിന്റെ അത്ഭുത ഗുണങ്ങൾ കേട്ടാൽ ഞെട്ടും.!! | Lakshmi taru plant benefits

ഈ അടുത്ത കാലത്ത് ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകരുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് ലക്ഷ്മി തരു എന്ന വൃക്ഷത്തിന് കേരളത്തിലും ഇപ്പോൾ ആരാധകരേറുന്നു. 10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനിലയുള്ള കാലാവസ്ഥയില്‍ ലക്ഷ്മി തരു നന്നായി വളരും. ഈ വൃക്ഷത്തിന്റെ ഇലകള്‍, പഴം,

തടി, വിത്ത്, തുടങ്ങി ഇതിന്റെ എല്ലാഭാഗങ്ങളും ഉപയോഗപ്രദമാണ്. ലക്ഷ്മി തരുവിന്റ വിത്തില്‍ ഏകദേശം 65 ശതമാനം എണ്ണ ഉള്ളതിനാല്‍ ഇത് പാചക എണ്ണയായും നമുക്ക് ഉപയോഗിക്കാം. ഇതില്‍ നിന്ന് ഉണ്ടാക്കുന്ന എണ്ണ എല്‍സാല്‍വഡോര്‍ തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ വലിയ രീതിയിൽ വിപണനം ചെയ്യുന്നുണ്ട്. എണ്ണ ബയോഡീസലായും ഉപയോഗിക്കാം. കായ്കള്‍,

വേപ്പിന്‍കായ്ക്ക് സമാനമായി കാണപ്പെടുമെങ്കിലും ഇവക്ക് അല്‍പ്പം കൂടി വലിപ്പ കൂടുതലുണ്ട്. ഉണ്ടാകുന്ന കായ്കളുടെ നിറമനുസരിച്ച് പ്രധാനമായും രണ്ട് ഇനങ്ങളിലുള്ള ലക്ഷ്മി തരുവുണ്ട്. കായ്കള്‍ പഴുക്കുമ്പോള്‍ കറുപ്പു കലര്‍ന്ന പര്‍പ്പിള്‍ നിറമുള്ളവയും വെള്ള കലര്‍ന്ന മഞ്ഞ നിറമുള്ള ഇനവും. പഴത്തിന്റെ പര്‍പ്പിളിൽ ഏകദേശം 11 ശതമാനത്തോളം പഞ്ചസാര അടങ്ങിയിട്ടുണ്ട്.

ഇതില്‍ നിന്നും ജൂസ്, ജാം, വൈന്‍, ചോക്കളേറ്റ്, തുടങ്ങിയ പല വിഭവങ്ങൾ നമുക്ക് തയ്യാറാക്കാം. സ്വാഭാവികമായ നിറവും നല്ല രുചിയും, ആകര്‍ഷകവുമായ ഗന്ധവുമുണ്ട്. വിത്തില്‍ നിന്നും എണ്ണ എടുത്തതിനുശേഷം ലഭിക്കുന്ന പിണ്ണാക്ക് നല്ല ജൈവവളമാണ്. ഇലയും, ചവറും മണ്ണിന്റെ ജൈവാംശം കൂട്ടും. Video credit : Easy Tips 4 U