ഇതൊന്നു പരീക്ഷിച്ചു നോക്കൂ.. നഴ്സറിക്കാർ പറഞ്ഞു തരില്ല ഈ രഹസ്യം; ഇനി നഴ്‌സറി റോസ് പൂത്തുലയും.!! | Nursery Rose plant Care

നേഴ്സറിയിൽ റോസാച്ചെടികൾ പൂത്തു നിൽക്കുന്നത് കാണാൻ തന്നെ എല്ലാവർക്കും ഇഷ്ടമാണ്. ആ കൗതുകം കൊണ്ടും ഇഷ്ടം കൊണ്ടും പലപ്പോഴും വാങ്ങി വീട്ടിൽ കൊണ്ടുവന്നു നടുമ്പോൾ അത് വേണ്ട രീതിയിൽ ഉണ്ടാകണമെന്നും പൂവിടണം എന്നുമില്ല. പലപ്പോഴും ആ റോസാച്ചെടി നശിച്ചു പോകുന്നതിനാണ് കാരണമായി തീരുന്നത്.

ഈ സാഹചര്യത്തിൽ നഴ്സറിയിൽനിന്ന് വാങ്ങുന്ന റോസാ ചെടി എങ്ങനെ വീട്ടിൽ നട്ടു പരിപാലിക്കാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനു മുൻപേ തന്നെ അറിയേണ്ട ചില കാര്യങ്ങൾ ഉണ്ട്. എപ്പോഴും റോസാ ചെടിയ്ക്ക് വളപ്രയോഗം അത്യാവശ്യമായ ഘടകമാണ്. മറ്റു ചെടികളെ അപേക്ഷിച്ച് കൂടുതൽ വളപ്രയോഗം റോസാച്ചെടിയിൽ വേണം.

അധിക വെള്ളം കെട്ടി നിൽക്കാൻ ഒരു കാരണവശാലും അനുവദിക്കരുത്.വെള്ളം കെട്ടി നിൽക്കുന്ന ഒരു സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അത് റോസാ ചെടി വളരെ പെട്ടെന്ന് തന്നെ നശിച്ചു പോകുന്നതിന് കാരണമായേക്കാം. അതുപോലെതന്നെ ചെടിയ്ക്ക് അത്യാവശ്യമായി വേണ്ട ഒരു ഘടകമാണ് സൂര്യപ്രകാശം. കുറഞ്ഞത് ദിവസം ആറ് മണിക്കൂറെങ്കിലും

സൂര്യപ്രകാശവും കിട്ടത്തക്ക രീതിയിൽ വേണം റോസ് ചെടി വെക്കുവാൻ. ഇനി നേഴ്സറിയിൽ നിന്ന് വാങ്ങിയ റോസാചെടി എങ്ങനെയാണ് നടുന്നതെന്ന് നോക്കാം. അതിനായി ആദ്യം തുണി കൊണ്ടുള്ള ഒരു ഒരു സഞ്ചി എടുക്കുക. അതിനുശേഷം റോസാ ചെടി വീഡിയോയിൽ പറഞ്ഞിരിക്കുന്ന ഘട്ടങ്ങളിലൂടെ തന്നെ നമുക്ക് നടാവുന്നതാണ്. Video Credits : salu koshy