ഈ വളം ഒന്ന് പ്രയോഗിച്ചു നോക്കൂ.. ഒരുപിടി ചോറ് മതി ചെടികൾ തഴച്ചു വളർന്ന് പൂക്കൾ കൊണ്ട് നിറയാൻ.!! | Rice for flowering plants

Rice for flowering plants malayalam : സ്വന്തമായി പൂന്തോട്ടം നിർമ്മിച്ചെടുക്കുന്ന എല്ലാവരും നേരിടുന്ന പ്രശ്നമാണ് അവയുടെ പച്ചപ്പ് നഷ്ടപ്പെട്ട മഞ്ഞകളർ ലേക്ക് മാറി വരുന്നത്. ഈ ഉണ്ടാകുന്ന മഞ്ഞളിപ്പ് മാറാനും പൂക്കളൊക്കെ നല്ലതുപോലെ നിറയാനും ചെയ്തു കൊടുക്കാൻ പറ്റുന്ന നല്ലൊരു വധളത്തെക്കുറിച്ച് പരിചയപ്പെടാം. ഇതിന് ആയിട്ട് ആദ്യമായി വേണ്ടത് നമ്മുടെ വീടുകളിൽ തന്നെ ലഭ്യമാകുന്ന ഒരു പിടി ചോറാണ്. ചോറ് ഒരു ബോട്ടിലേക്ക് ഇട്ടു

കൊടുത്തതിനു ശേഷം ഒരു ശർക്കരയുടെ പകുതി ഇട്ട് അതിലേക്ക് കുറച്ച് ഈസ്റ്റ് കൂടി ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് കഞ്ഞി വെള്ളം കൂടി ഒഴിച്ച് നല്ലതു പോലെ അരച്ചെടുക്കുക. എന്നിട്ട് ഇത് ഒരു ബോട്ടിൽ ലേക്ക് മാറ്റി നല്ലതുപോലെ അടച്ച് 3 തൊട്ട് 7 ദിവസം വരെ മാറ്റിവയ്ക്കുക. എത്ര ദിവസം ഇരിക്കുന്നു അത്രയും ദിവസം ഇതിന്റെ വീര്യം കൂടി വരുന്നതായിരിക്കും. അടുത്തതായി ഇത് ഏഴു ദിവസത്തിനുശേഷം

ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റിയിട്ട് അതിലേക്ക് ഒരു സ്പൂൺ എപ്സം സാൾട്ട് കൂടി ചേർത്ത് കൊടുക്കുക. മൂന്നു ലിറ്റർ ഇതു പോലെ തയ്യാറാക്കിയ വെള്ളത്തിലേക്ക് ഒരു ലിറ്റർ വെള്ളം എന്നകണക്കിൽ ഒഴിച്ച് നേർപ്പിചതിനു ശേഷം ഇവ ഒരു സ്പ്രേ ബോട്ടിലിൽ ലേക്ക് ഒഴിച്ചു കൊടുക്കുക. എന്നിട്ട് ഇവർ നല്ലതുപോലെ ചെടികളുടെ ഇലകളിലും തണ്ടുകളിലും സ്പ്രേ

ചെയ്തു കൊടുക്കുകയാണെങ്കിൽ മഞ്ഞളിപ്പ് മാറുകയും നല്ലതുപോലെ പൂക്കൾ ഉണ്ടാകുകയും ഉണ്ടാകുന്ന പൂക്കൾ നല്ലതുപോലെ വിരിഞ്ഞു നിൽക്കുകയും ചെയ്യും. വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണും. Video Credits : J4u Tips

Rate this post