പുഷ്പയിലെ ഐറ്റം സോംഗിന്റെ റിഹേഴ്‌സല്‍ വീഡിയോ പങ്കുവെച്ച് സാമന്ത; എങ്ങും തരംഗമായി വീഡിയോ; പൊളിയെന്ന് ആരാധകർ.!! [വീഡിയോ] | Samantha Dance Rehearsal Video From Pushpa Movie

കൊവിഡ് തരംഗത്തിന് ശേഷം തുറന്നു തിയേറ്ററുകളിൽ പലഭാഷകളിലായി നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ആരാധകർക്ക് മുൻപിലെത്തി. അക്കൂട്ടത്തിൽ ബോക്സ് ഓഫീസ് ഹിറ്റായ ചിത്രമാണ് പുഷ്പ . അല്ലു അർജുൻ നായകനായും ഫഹദ് ഫാസിൽ വില്ലനായും എത്തിയ ചിത്രം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഇറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ 300 കോടിയിലേറെ ആണ് നേടിയത്. സുകുമാർ സംവിധാനം

ചെയ്തിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ചന്ദന കള്ളക്കടത്തുകാരനായണ് അല്ലു അർജുൻ എത്തിയിരിക്കുന്നത്. പ്രതി നായകവേഷത്തിലെത്തുന്ന ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് ചിത്രം എന്ന ഒരു പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. രശ്മിക മന്ദാന ആണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓ ആണ്ടവ എന്ന് തുടങ്ങുന്ന ഒരു ഗാനത്തിൽ നൃത്തരംഗങ്ങളിൽ സാമന്തയും പ്രത്യക്ഷപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ

ഏറെ ഹിറ്റ് ആണ് ഈ ഗാനം. ഗാനത്തിൻറെ യൂട്യൂബ് വീഡിയോയ്ക്ക് ആറ് കോടിയി ലേറെ കാഴ്ചക്കാരെ ആണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ ഗാനവുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഹിറ്റ് നമ്പർ ഗാനത്തിലെ നൃത്തരംഗങ്ങൾ ക്കായി താൻ നടത്തിയ പരിശീലനത്തിന്റെ റിഹേഴ്സൽ വീഡിയോ യാണ് സാമന്ത പുറത്തുവിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ താരം പോസ്റ്റ്

ചെയ്ത വീഡിയോയും ഇതിനോടകംതന്നെ വൈറലായി കഴിഞ്ഞു. ഏറെ സന്തോഷകരമായ മറ്റൊരു വസ്തുത ചിത്രത്തിൻറെ ഹിന്ദി റിലീസ് ഇന്നാണ്. യുഎസിൽ നൂറിലേറെ തീയേറ്ററുകളിലാണ് പുഷ്പ പ്രദർശനത്തിനെ ത്തുന്നത്. തീർന്നില്ല ആരാധകർക്ക് സന്തോഷം പകരുന്ന മറ്റൊരു വാർത്ത കൂടിയുണ്ട് നാളെയാണ് ചിത്രത്തിൻറെ റിലീസ്. നാളെ രാത്രി 8:00 ന് ആമസോൺ പ്രൈം ചിത്രം റിലീസ് ചെയ്യും. ചിത്രത്തിൻറെ രണ്ടാം ഭാഗവും ഈ വർഷം തന്നെ ഉണ്ടാകും.

Comments are closed.