ശ്രീനിലയത്തിലേക്ക് സിദ്ധാർഥിന്റെ ഭാര്യയായി വേദികയെത്തുന്നു.. ഇനി സുമിത്രയോടുള്ള വേദികയുടെ അങ്കം മുഖാമുഖം.. കുടുംബവിളക്കിൽ പുതിയ വഴിത്തിരിവുകൾ.. | Kudumbavilakku

നടി മീരാ വാസുദേവ് നായികയായെത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിലെ സുമിത്ര എന്ന വീട്ടമ്മയായാണ് മീര അഭിനയിക്കുന്നത്. ഒരു സാധാരണ വീട്ടമ്മയായ സുമിത്രയുടെ ജീവിതം മാറിമറിയുന്നത് ഓഫീസിലെ തൻറെ സഹപ്രവർത്തകയായ വേദികയുമായി ചേർന്ന് സിദ്ധാർത്ഥ് ഒരു പുതിയ ജീവിതം ആരംഭിക്കുന്നതോട് കൂടിയാണ്. തൻറെ വിധിയെ നേരിടാനുള്ള സുമിത്രയുടെ ശ്രമങ്ങൾക്ക്‌ പ്രേക്ഷ കരുടെ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ ഒടുവിൽ വേദികയുടെ തനിസ്വരൂപം മനസ്സിലാക്കി

യിരിക്കുകയാണ് സിദ്ധാർത്ഥ്. അതോടുകൂടി സിദ്ദു സുമിത്രയുടെ പക്ഷം ചേർന്നു. എന്നാൽ ഏതു വിധേനയും സിദ്ധാർത്ഥിനെ സ്വന്തമാക്കാൻ വേണ്ടി വേദിക സുമിത്രയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നു. സുമിത്രയെ കേസിൽ നിന്നും രക്ഷപ്പെടുത്താൻ വേണ്ടി വേദികയുമായുള്ള ഒരു കോംപ്രമൈസിന് സിദ്ധു തയ്യാറാകുന്നതാണ് കുടുംബവിളക്കിന്റെ പുതിയ എപ്പിസോഡുകളിലൂടെ പ്രേക്ഷകർ കണ്ടത്. പരമ്പരയുടെ പുതിയ പ്രോമോ വീഡിയോ വന്നതോടുകൂടി പ്രേക്ഷകർ ഏറെ ആകാംഷയിലാണ്.

ഇന്നത്തെ എപ്പിസോഡിൽ എന്തായിരിക്കും സംഭവിക്കുക എന്ന പ്രേക്ഷകരുടെ ചോദ്യം സീരിയൽ ഫാൻസ് ഗ്രൂപ്പുകളിൽ നിറയുന്നുണ്ട്. വേദികയെ സ്വീകരിച്ചുകൊണ്ട് സുമിത്രയെ ജയിലിലേക്ക് വിടാൻ താൻ തയ്യാറല്ലെന്നാണ് സിദ്ധാർഥ് വേദികയോട് പറയുന്നത്. വേദികയെ സ്വീകരിക്കണമെങ്കിൽ സുമിത്രയെ കേസിൽ നിന്നും പൂർണമായി ഒഴിവാക്കിയേ പറ്റു മെന്ന് സിദ്ധു വേദികയുടെ വക്കീലിനോടും പറയുന്നുണ്ട്. എന്നാൽ അതിന് വേദിക കൃത്യമായി ഉത്തരം നൽകി യിട്ടില്ല. ശ്രീനിലയിലേക്ക് വരുന്നതിനെ

പറ്റിയാണ് സുമിത്രയോട് മല്ലിക സംസാരിക്കുന്നത്. ഇങ്ങോടെ ത്തിയാൽ വേദിക സുമിത്രക്കെതിരെയുള്ള യുദ്ധംശക്തമാക്കുമെന്നാണ് മല്ലിക പറയുന്നത്. ശ്രീനിലയത്തിലേക്ക് വന്നാലും ഇല്ലെങ്കിലും വേദിക യുദ്ധംചെയ്തു കൊണ്ടേയിരിക്കും എന്നാണ് സുമിത്രയുടെ മറുപടി. ശ്രീനിലയത്തിൽ വേദിക എത്തിയാലും സിദ്ധാർതിന്റെ പിന്തുണ ഇനി സുമിത്രക്ക്‌ തന്നെയാ യിരിക്കുമെന്ന് മല്ലിക പറയുന്നുമുണ്ട്. എന്താണെങ്കിലും വേദികയുടെ തീരുമാനം അറിയാൻ കാത്തി രിക്കുകയാണ് പ്രേക്ഷകർ.

Comments are closed.