ഭിക്ഷയാചിച്ച് തെരുവില്‍ കഴിയുന്ന സ്വാതിയുടെ ഇംഗ്ലീഷ് കേട്ടാൽ ഞെട്ടിപ്പോകും; കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ സ്വാതി ഇംഗ്ലീഷില്‍ പുലിയാണ്.!! [വീഡിയോ]

ഒരൊറ്റ കാഴ്ച്ചയിൽ ആരെയും അളക്കരുതെന്ന് പറയാറില്ലേ.. അങ്ങനെയൊന്നിനെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. വാരണാസിയിലെ അസി ഘട്ടിലെ തെരുവില്‍ അലഞ്ഞുനടക്കുന്ന സ്വാതി എന്ന യുവതിയുടെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്ന വാർത്ത. ഇംഗ്ലീഷും ഹിന്ദിയും വെള്ളം പോലെ സംസാരിക്കുന്ന സ്വാതി ഒരു കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണ്. ബനാറസിലെ ഒരു കോളജ് വിദ്യാർത്ഥി അവനീഷ് പകർത്തിയ

വീഡിയോയാണ് സ്വാതിയുടെ ജീവിതത്തെ പുറംലോകത്തിന് പരിചയപ്പെടുത്തിയത്. ആദ്യ കുഞ്ഞിനെ പ്രവസിക്കുന്ന സമയത്ത് സ്വാതിയുടെ ശരീരത്തിന്‍റെ ഒരു വശം തളര്‍ന്നുപോയി. അതോടെ കുടുംബത്തെ മുന്നോട്ടുകൊണ്ടു പോകാനുള്ള വഴികൾ അവതാളത്തിലായി. വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട സ്വാതി എത്തിച്ചേര്‍ന്നത് വാരണാസിയുടെ പ്രാന്തപ്രദേശങ്ങളിൽ. കഴിഞ്ഞ മൂന്നു വര്‍ഷമായി തെരുവിലാണ് സ്വാതി താമസിക്കുന്നത്. ഭിക്ഷ യാചിച്ചായിരുന്നു

പിന്നീടുള്ള സ്വാതിയുടെ ജീവിതം. സ്വാതിയുടെ രൂപവും വേഷവും കാണുമ്പോള്‍ പലർക്കും അവര്‍ക്ക് മനസികരോഗമുള്ളതായി തോന്നിയേക്കാം. എന്നാൽ ഒരു ബിരുദധാരിയായ സ്വാതിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ആഗ്രഹം ഏറെയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ തനിക്കെന്തെങ്കിലും ജോലി തരണമേ എന്നാണ് സ്വാതി അഭ്യർത്ഥിക്കുന്നത്. ആ വീഡിയോ ഷൂട്ട് ചെയ്ത ആളും സ്വാതിയുടെ വിദ്യാഭ്യാസയോഗ്യത

ചൂണ്ടിക്കാട്ടി സംസാരിക്കുന്നുണ്ട്. സ്വാതി വളരെ നന്നായി ഇംഗ്ലീഷ് സംസാരിക്കും. കമ്പ്യൂട്ടർ സയൻസിലും പുലിയാണ്. അപ്രതീക്ഷിതമായി ജീവിതത്തെ പിടികൂടിയ പ്രതിസന്ധിയാണ് ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിച്ചത്. സപ്നം കണ്ടതനുസരിച്ച് പഠനം പൂർത്തിയാക്കുമ്പോൾ ഒരുപക്ഷെ നമ്മളെപ്പോലെ തന്നെ ആ പെൺകുട്ടിയും ഇങ്ങനെയൊരു വിധിയെക്കുറിച്ച് ചിന്തിച്ചതേയില്ല.

Rate this post

Comments are closed.