രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന ഞാവൽ.. ഞാവൽ പഴം കൈയ്യെത്തും ദൂരത്ത് ഈ കുള്ളൻ തൈകൾ വാങ്ങി നടൂ.!! | Thailand Black Njaval Plant

അന്നജം, പ്രോട്ടീൻ, കൊഴുപ്പ്, വൈറ്റമിൻ ഡി, സിങ്ക്, തയാമിൻ, മഗ്നേഷ്യം, വൈറ്റമിൻ സി, കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ഒരു മനുഷ്യശരീരത്തിന് വേണ്ട എല്ലാ പോഷകഗുണങ്ങളും അടങ്ങിയ ഫല വർഗ്ഗമാണ് ഞാവൽ എന്ന് പറയുന്നത്.ഞാവൽ പഴത്തെ പറ്റി ഓർക്കുമ്പോൾ ഓരോരുത്തർക്കും ഓരോ അനുഭൂതികൾ ആയിരിക്കും മനസ്സിൽ ഉണ്ടാവുക.

പലപ്പോഴും വലിയ മരമായി ഞാവൽ മാറുന്നത് കൊണ്ട് തന്നെ അതിൽ നിന്ന് ഫലം പറിച്ചെടുക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. കാക്കയും മറ്റു പക്ഷികളും കൊത്തി തിന്നതിന് ബാക്കി മാത്രമേ ഞാവൽപഴം മനുഷ്യർക്ക് ലഭിക്കാറുള്ളൂ. തായ്മൻ ബ്ലാക്ക് എന്ന വർഗ്ഗം നോക്കി വാങ്ങുകയാണെങ്കിൽ വളരെ ചെറിയ ഉയർച്ചയിൽ തന്നെ അതിൽ നിന്ന് ഞാവൽ പഴം എടുക്കു വാൻ സാധിക്കുന്നതാണ്. ഇനി നഴ്സറിയിൽ നിന്ന്

എങ്ങനെയാണ് തൈ തെരഞ്ഞെടുക്കേണ്ടത് എന്ന് നോക്കാം. ഒന്നര അടി താഴ്ചയിൽ നീർവാർച്ചയുള്ള മണ്ണിൽ നല്ല സൂര്യപ്രകാശം കിട്ടത്തക്ക രീതിയിൽ വേണം ഞാവൽ തൈകൾ എപ്പോഴും നടുവാൻ. തൈ നടാനുള്ള കുഴിയിലേക്ക് 500 ഗ്രാം എല്ലുപൊടി, അല്പം ഉണക്ക ചാണകം പൊടിച്ചത്, 300 ഗ്രാം വേപ്പിൻപിണ്ണാക്ക്, കമ്പോസ്റ്റ് എന്നിവ ചേർത്തു കൊടുക്കാവുന്നതാണ്. ഞാവൽ നടാൻ ആവശ്യമായ കുഴിയിൽ നിന്നെടുത്തിട്ടുള്ള

മണ്ണുമായി ഇത്രയും വളങ്ങൾ മിക്സ് ചെയ്ത ശേഷം കുഴിയുടെ അടിത്തട്ടിൽ കുറച്ച് പാകാവുന്നതാണ്. അതിനുശേഷം ബാക്കി മണ്ണ് ചേർത്ത് കുഴി മൂടി എടുക്കാം. അതിനു ശേഷം ഈ തനിയ്ക്ക് നന്നായി വെള്ളം തളിച്ചു കൊടുക്കേണ്ടത് അനിവാര്യമാണ്. എങ്ങനെയാണ് ബാക്കി പരിപാലനം എന്നറിയാൻ വീഡിയോ കണ്ടു നോക്കൂ. Thailand Black Njaval Plant.. Video Credits : Fayhas Kitchen and Vlogs

Rate this post